എസ്എസ്എൽസി പരീക്ഷ മാർച്ച് 5 മുതൽ; ക്രമീകരണങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ച് വ്യാഴാഴ്ച ആരംഭിക്കും. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കേരളത്തിലും ഗൾഫിലും ലക്ഷദ്വീപിലുമായുള്ള 3,047 പരീക്ഷാ കേന്ദ്രങ്ങളിലായി 4,18,516 വിദ്യാർഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉത്തരക്കടലാസുകളുടെ വിതരണം പൂർത്തിയായി. ചോദ്യപേപ്പർ 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിച്ചതായി മന്ത്രി അറിയിച്ചു.

ഈ മാസം 30ന് എസ്എസ്എൽസി പരീക്ഷ അവസാനിക്കും. ഏപ്രിൽ ഏഴിന് മൂല്യനിർണയം ആരംഭിച്ച് 28ന് പൂർത്തിയാക്കും. മേയ് മൂന്നാം വാരത്തിനുള്ളിൽ ഫലപ്രഖ്യാപനം നടത്തും.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading