പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു

തൃശൂർ. നിയമസഭാ പൊതുതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ഒന്നാം ഘട്ട പരിശീലനം ആരംഭിച്ചു. തൃശൂർ ടൗൺ ഹാളിൽ നടന്ന പരിശീലന പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനവും തൃശൂർ നിയോജക മണ്ഡലം പരിശീലന പരിപാടിയുടെ ഉദ്ഘാടനവും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നിർവഹിച്ചു.

ക്രൈസ്റ്റ് കോളേജിൽ നടന്ന ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥർക്കായുള്ള പരിശീലന പരിപാടിയിലും ജില്ലാ കളക്ടർ പങ്കെടുത്തു. ഇവിഎം മെഷീനുകളുടെ മോക്ഡ്രില്ലും മോഡൽ പോളിംഗ് സ്‌റ്റേഷനും സജ്ജീകരിച്ചു കൊണ്ടായിരുന്നു പരിശീലന പരിപാടി സംഘടിപ്പിച്ചത്. ‘ജില്ലയിലെ മറ്റ് നിയോജകമണ്ഡലങ്ങളിലെ ഉദ്യോഗസ്ഥർക്കായുള്ള പരിശീലനം ഇന്ന്  ആരംഭിക്കും. രാവിലെ 9 മണിക്കും ഉച്ചയ്ക്ക് 1.30 ഇങ്ങനെ രണ്ട് ബാച്ചുകളായാണ് പരിശീലനം. മാർച്ച് 28 ന് പരിശീലനം  അവസാനിക്കും.

രണ്ടാം ഘട്ട പരിശീലനം ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കും. പോസ്റ്റൽ ബാലറ്റിന് ആപ്ലിക്കേഷൻ നൽകാനുള്ള സൗകര്യം പരിശീലന കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഡോ. പ്രീത സ്‌കറിയ, തൃശ്ശൂർ നിയോജക മണ്ഡലം വരണാധികാരി വിനോദ് രാജ്, തൃശ്ശൂർ നിയോജക മണ്ഡലം ഉപ വരണാധികാരി രണകുമാർ കെ ജി എന്നിവർ പങ്കെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading