
തൃശൂർ. ജില്ല ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക ക്ഷയരോഗ ദിനാചരണ ചടങ്ങും നൂറു ദിന കർമ്മ പദ്ധതി പ്രഖ്യാപനവും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി അധ്യക്ഷത വഹിച്ചു. വിവിധ നഴ്‌സിംഗ്, ഫാർമസി കോളേജിലെ വിദ്യാർത്ഥികൾ അണിനിരന്ന റാലിയും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. റാലി ജില്ലാ ടൗൺ ഈസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ കിരൺ സി.നായർ ഫാഗ് ഓഫ് ചെയ്തു.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി. സജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ടി ബി ഓഫീസർ ഡോ. ജിൽഷോ ജോർജ് സ്വാഗതവും ജില്ലാ ടി ബി സെന്റർ കൺസൾട്ടന്റ് ഡോ.രേഖ നന്ദിയും അറിയിച്ചു.
തൃശ്ശൂർ ഗവ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.പി.എസ്. ഇന്ദു, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോൾ പനക്കൽ തുടങ്ങിയവർ മുഖ്യാഥിതികളായി പങ്കെടുത്തു. സീനിയർ കൺസൾട്ടന്റ് ഡോ. സലീം ദിനാചരണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുജ അലോഷ്യസ്, ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അനൂപ് കുമാർ, ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ സി. എം. ശ്രീജ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply