
പാലക്കാട്: കോയമ്പത്തൂര്‍ മധുക്കര ദേശീയപാതയില്‍ ഉണ്ടായ കാറപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ മൂന്നുപേർ മരിച്ചു. പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികള്‍. ഇരുവരും ഫോട്ടോഗ്രാഫര്‍മാരാണ്.
ഇന്നലെ വൈകീട്ട് ജോലി കഴിഞ്ഞ് തിരികെ വരുമ്പോൾ ചാവടി മേല്‍പ്പാലത്തിലായിരുന്നു അപകടം. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. എതിര്‍ദിശയില്‍ വന്ന കാര്‍ ഫോട്ടോഗ്രാഫര്‍മാര്‍ സഞ്ചരിച്ച കാറിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നു. ഇരുവാഹനങ്ങളും തലകീഴായി മറിഞ്ഞു. വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

Leave a Reply