
ന്യൂഡൽഹി: റേഷൻ കടകൾക്കു പുറമെ പെട്രോൾ പമ്പുകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകി കേന്ദ്രസർക്കാർ. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ ഇന്ധന പ്രതിസന്ധിയെത്തുടർന്നാണ് കേന്ദ്രനീക്കം. വീടുകളിൽ മണ്ണെണ്ണ വേഗത്തിൽ വിതരണം ചെയ്യുന്നതിനായി പെട്രോളിയം സുരക്ഷാ, ലൈസൻസിംഗ് നിയമങ്ങളിൽ ഇളവ് വരുത്തുകയാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
മണ്ണെണ്ണമുക്തമായ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഉത്തവ് ബാധകമാകുക. എൽപിജി ലഭ്യമാകാത്ത സാഹര്യത്തിൽ മണ്ണെണ്ണ പാചകത്തിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ണെണ്ണ സുക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ചട്ടങ്ങളിൽ മാറ്റം വരുത്തിയത്.
മണ്ണെണ്ണയുടെ താൽകാലിക വിതരണം സാധ്യമാക്കാൻ ഈ നടപടികൾ സഹായിക്കുമെന്ന് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനത്തിൽ പറഞ്ഞു. ഒരു ജില്ലയിൽ രണ്ട് പമ്പുകൾക്കാണ് ഇത്തരത്തിൽ അനുമതി ലഭിക്കുക. ഈ പമ്പുകൾക്ക് 5000 ലിറ്റർ മണ്ണെണ്ണ സ്റ്റോക്ക് ചെയ്യാം.

Leave a Reply