
AI image
കൊടകര. ബൈക്കിലെത്തിയ യുവാക്കൾ വയോധികയുടെ മൂന്നേകാൽ പവന്റെ മാല കവർന്നു. കൊടകര നെയ്യൻ വീട്ടിൽ ദേവസിയുടെ ഭാര്യ അൽഫോൺസയുടെ മാലയാണ് കവർന്നത്. കൊടകര പെൻഷൻ ഭവന് സമീപത്താണ് സംഭവം ഉണ്ടായത്. റോഡരികിലൂടെ നടന്നുപോകുകയായിരുന്നു അൽഫോൺസ. ഇതേസമയം സമീപത്തെത്തിയ ബൈക്കിലെ പിന്നിലിരുന്നയാൾ മാല കവർന്നെടുക്കുകയായിരുന്നു. കരഞ്ഞ് ബഹളം വച്ചെങ്കിലും മോഷ്ടാക്കൾ ഉടൻ ബൈക്കിൽ രക്ഷപ്പെട്ടു. മോഷ്ടാക്കാൾ ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായില്ലെന്ന് അൽഫോൺസ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യം ലഭ്യമായിട്ടുണ്ട്. കൊടകര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply