
മലപ്പുറം. കരിമ്പിൻ ജ്യൂസ് കടയിൽ സഹായിയായി എത്തിയ വിദ്യാർഥി ജ്യൂസ് അടിക്കുന്നതിനിടയിൽ ഷോക്കേറ്റ് മരിച്ചു. അരീക്കോട് സ്വദേശി പി കെ മുഹമ്മദ് ഷാമിൽ (15) ആണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സ്‌കൂൾ അവധി ദിനമായതിനാൽ കാവനൂർ അത്താണിക്കലിലെ കരിമ്പ് ജ്യൂസ് കടയിൽ സഹായിയായി എത്തിയതായിരുന്നു ഷാമിൽ. ഷോക്കേറ്റ ഉടനെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply