കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ല; ബന്ധുവിന്റെ വീടിന് തീയിട്ട് യുവാവ്

തിരുവനന്തപുരം. കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിന്റെ ദേഷ്യത്തിൽ ബന്ധുവിന്റെ വീടിന് യുവാവ് തീയിട്ടു. കണിയാപുരത്ത് വാടകയ്ക്ക് താമസിക്കുന്ന അമീന-ഷാജഹാൻ ദമ്പതികളുടെ വീടാണ് ഇവരുടെ സഹോദരീ പുത്രനായ ഫൈസല്‍ തീയിട്ട് നശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം ഉണ്ടായത്.

ബുധനാഴ്ച വൈകിട്ട് 7 മണിയോടെ വീട്ടിലെത്തിയ ഫൈസൽ ലഹരി മരുന്നു വാങ്ങാൻ പണം ആവശ്യപ്പെടുകയായിരുന്നു. നൽകാത്തതിനെ തുടർന്ന് വീട്ടിൽ ബഹളം വയ്ക്കുകയും കൈ ഞരമ്പ് മുറിക്കുകയും ചെയ്തു. തുടർന്ന് വ്യാഴാഴ്ച പുലർച്ചെ വീടിന് തീയിടുകയായിരുന്നു. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading