
കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ കല്ലേറിൽ പരിക്കേറ്റ വിദ്യാർത്ഥിനിയുടെ ശസ്ത്രക്രിയ പൂർത്തിയായി. മൂന്നു പല്ലുകൾ നീക്കം ചെയ്തു. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് തിങ്കളാഴ്ച രാത്രി 9:30 യോടെ കല്ലേറിൽ പരിക്കേറ്റത്. ആലുവയിൽ നിന്ന് വടകരയിലേക്കുള്ള യാത്രയിൽ ആയിരുന്നു സംഭവം. കല്ലേറിൽ ആറ് പല്ലുകൾക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടെണ്ണം സംഭവസ്ഥലത്ത് വച്ച് തന്നെ കൊഴിഞ്ഞു പോയിരുന്നു.
സംഭവത്തില്‍ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സും (RPF) റെയില്‍വേ പൊലീസും സംയുക്തമായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ആർപിഎഫ്, റെയില്‍വേ പോലീസ്, ലോക്കല്‍ പൊലീസ് എന്നിവരടങ്ങുന്ന 15 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Leave a Reply