
പട്ടിക്കാട്. സെന്റ് അൽഫോൺസ പബ്‌ളിക് സ്‌കൂളിൽ അഭ്യുദയകാംക്ഷികളുടെ സംഗമം (BENEVOLENTIA 2K26) നടത്തി. പുല്ലഴി സെന്റ് ക്രിസ്റ്റീന ഹോം ഡയറക്ടറും സ്‌കൂൾ മുൻ മാനേജരുമായ ഫാ. ജിജോ വള്ളൂപ്പാറ സംഗമം ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. തോമസ് വടക്കൂട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബാബു ജോസ് തട്ടിൽ ആമുഖ പ്രഭാഷണം നടത്തി. തദവസരത്തിൽ സ്‌കൂൾ സ്ഥാപകൻ ഫാ. തോമസ് തലച്ചിറയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. മൺമറഞ്ഞുപോയ മുൻ സാരഥികളെ ചടങ്ങിൽ അനുസ്മരിച്ചു.
സ്‌കൂളിൽ സേവനം ചെയ്ത മുൻ മാനേജർമാർ, പ്രിൻസിപ്പൽമാർ, ട്രസ്റ്റ് അംഗങ്ങൾ, പിടിഎ പ്രസിഡന്റുമാർ, ജനപ്രതിനിധികൾ തുടങ്ങി സ്‌കൂളിന്റെ വളർച്ചയിൽ വിവിധ തരത്തിൽ സഹകരിച്ചു വരുന്നവർ എന്നിവരാണ് സംഗമത്തിൽ പങ്കെടുത്തത്. മുഴുവൻ അഭ്യുദയകാംക്ഷികളെയും മെമന്റോ നൽകി ചടങ്ങിൽ ആദരിച്ചു. പങ്കെടുത്തവർ അവരുടെ പൂർവ്വകാല സ്മരണകൾ പങ്കുവെച്ചു. അധ്യാപകരായ ജെസ്സി ഇ.ഒ, കവിത കെ, അഖിൽ കുമാർ ടി.എ, ബിന്ദു വി. ദേവസ്സി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply