നടത്തറയിൽ വിവിധ ബൂത്തുകളുടെ കുടുംബ സംഗമം നടത്തി

നടത്തറ. 88,89 ബൂത്തുക്കളുടെ കുടുംബ സംഗമം ഡിസിസി ജനറൽ സെക്രട്ടറി കെ.സി അഭിലാഷ് ഉദ്ഘാടനം ചെയ്തു. ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശിവദാസൻ മേലിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്ന കാര്യം ഉറപ്പാണെന്ന് കെ.സി അഭിലാഷ് പറഞ്ഞു.

കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കരോളി ജോഷ്വാ മുഖ്യ അതിഥിയായിരുന്നു. ഡിസിസി ജനറൽ സെക്രട്ടറി എം എൽ ബേബി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ എസ് അനിരുദ്ധൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദുകാട്ടുങ്ങൽ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജിത്ത് ചാക്കോ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോയിസൺ അച്ചാണ്ടി, ഷെർലി മോഹനൻ, വി എ കൃഷ്ണൻ, ബൂത്ത് പ്രസിഡന്റ് സിൽജൻ, സിജോ, അർജുനൻ തട്ടാംപറമ്പിൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading