
തൃശൂർ. പുത്തൂർ സുവോളജിക്കൽ പാർക്കിലേയ്ക്ക് തൃശൂർ മൃഗശാലയിൽ നിന്ന് രണ്ട് ഹിപ്പോകളെ എത്തിച്ചു. രശ്മി, പോപ്പി എന്നീ പേരുകളിലുള്ള ഹിപ്പോകളെയാണ് എത്തിച്ചത്. അവശേഷിക്കുന്ന ഒരു ഹിപ്പോയെ എത്രയും വേഗം പുത്തൂരിൽ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. രശ്മിക്ക് 1.8 ടണ്ണും പോപ്പിക്ക് 1.4 ടണ്ണും ഭാരമുണ്ട്. മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഹിപ്പോകളെ പ്രത്യേക കുട്ടിലേക്കെത്തിക്കാനായത്. ഹിപ്പോകൾ കയറിയ കൂട് ക്രെയിൻ ഉപയോഗിച്ചാണു ലോറിയിലേക്കു കയറ്റിയത്. സുവോളജിക്കൽ പാർക്കിലെ ഉദ്യോഗസ്ഥർക്കു പ്രത്യേക പരിശീലനം നൽകിയാണു മാറ്റം സാധ്യമാക്കിയത്. തൃശൂർ മൃഗശാലയിൽ അവശേഷിക്കുന്ന മാനുകൾ, സിംഹം, മുള്ളൻപന്നി എന്നിവയെ ഉടൻ സുവോളജിക്കൽ പാർക്കിലെത്തിക്കും.

Leave a Reply