
തൃശ്ശൂർ. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ വോട്ടർ ഇൻഫർമേഷൻ സ്ലിപ്പ് വിതരണം പുരോഗമിക്കുന്നു. ബൂത്ത് ലെവൽ ഓഫീസർമാരുടെ നേതൃത്വത്തിൽ വീടുതോറും സ്ലിപ്പുകൾ എത്തിക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്.
വിതരണ പ്രവർത്തനങ്ങളുടെ ഭാഗമായി വോട്ടർ ഇൻഫോർമേഷൻ സ്ലിപ്പ് ബൂത്ത് ലെവൽ ഓഫീസറിൽ നിന്നും കൈപ്പറ്റി.
വോട്ടർമാർക്ക് തങ്ങളുടെ പോളിംഗ് സ്റ്റേഷൻ, സീരിയൽ നമ്പർ എന്നിവ വ്യക്തമാക്കുന്നതിനും വോട്ടെടുപ്പ് ദിവസത്തിൽ സൗകര്യപ്രദമായി വോട്ട് രേഖപ്പെടുത്തുന്നതിനും വോട്ടർ ഇൻഫർമേഷൻ സ്ലിപ്പ് സഹായകരമാണ്. എല്ലാ വോട്ടർമാർക്കും സ്ലിപ്പ് ലഭ്യമാക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വോട്ടർ ഇൻഫർമേഷൻ സ്ലിപ്പിൽ ഇത്തവണ ബൂത്ത് ലൊക്കേഷനും കൂടി ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Leave a Reply