നിയമസഭാ തെരഞ്ഞെടുപ്പ്; ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

തൃശ്ശൂർ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ സ്വീപ് ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ സ്വീപ് തൃശ്ശൂർ സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

തൃശ്ശൂർ ജവഹർ ബാലഭവനിൽ ഒരുക്കിയ ഏകദിന ഫോട്ടോ പ്രദർശനത്തിൽ ഇലക്ഷന്റെ ചരിത്രം വിളിച്ചോതുന്ന  ചിത്രങ്ങൾക്ക് പുറമേ ബോർഡ് ഗെയിമുകൾ, വെർച്വൽ റിയാലിറ്റി അനുഭവങ്ങൾ  തുടങ്ങിയ വിവിധ ആകർഷകമായ പരിപാടികളും ഒരുക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് പൊതുജനങ്ങളെ അവബോധരാക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യം വെച്ചിരുന്നത്. അസിസ്റ്റൻ്റ് കളക്ടറും സ്വീപ്പിന്റെ നോഡൽ ഓഫീസറുമായ സ്വാതി മോഹൻ റാത്തോഡ്, സ്വീപ്പിൻ്റെ ജില്ലാ അംഗങ്ങൾ, ജില്ലയിലെ വിവിധ കോളേജിലെ വിദ്യാർത്ഥികളും ഫോട്ടോ പ്രദർശനം കാണാൻ എത്തി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading