
തൃശൂർ. ഈസ്റ്റർ- വിഷു എന്നിവ പ്രമാണിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഖാദി തുണിത്തരങ്ങള്‍ക്ക് പ്രത്യേക റിബേറ്റ് നല്‍കുന്നു. എപ്രിൽ ഒന്നു മുതല്‍ ഏപ്രിൽ 14 വരെയുള്ള തിയതികളില്‍ ഖാദി തുണിത്തരങ്ങളുടെ ചില്ലറ വില്‍പ്പനയ്ക്ക് 30 ശതമാനം റിബേറ്റ് ലഭിക്കും. ഖാദി കോട്ടണ്‍, സില്‍ക്ക്, സ്പണ്‍ സില്‍ക്ക് തുണിത്തരങ്ങളുടെ വില്‍പ്പനയ്ക്കാണ് റിബേറ്റ് ലഭിക്കുക. വടക്കേ ബസ്സ്റ്റാന്‍ഡിന് സമീപമുള്ള വടക്കുംനാഥന്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, പാലസ് റോഡ്, ഒളരിക്കര എന്നിവിടങ്ങളിലെ ഖാദി ഗ്രാമ സൗഭാഗ്യകളിലും പാവറട്ടി, കേച്ചേരി, പൂവത്തൂര്‍ എന്നിവിടങ്ങളിലെ ഖാദി സൗഭാഗ്യകളിലും വിവിധ ഗ്രാമശില്‍പകളിലും ആനുകൂല്യം ലഭിക്കും.
ഈ കേന്ദ്രങ്ങളില്‍ ഗ്രാമവ്യവസായ യൂണിറ്റുകളില്‍ ഉല്‍പാദിപ്പിക്കുന്ന കോട്ടണ്‍ കിടക്കകള്‍, തേന്‍, എള്ളെണ്ണ, സോപ്പ് ഉല്‍പ്പന്നങ്ങള്‍, കരകൗശലവസ്തുക്കള്‍ തുടങ്ങിയ ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങളും ലഭ്യമാണ്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യവും ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9995772858.

Leave a Reply