
കൊച്ചി. ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ വിണ്ടും റിമാൻഡ് ചെയ്തു. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായതിനെ തുടർന്നാണ് എറണാകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ രഞ്ജിത്തിനെ ഹാജരാക്കിയത്. കോടതി റിമാൻഡ് ചെയ്ത ഇയാളെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി.
ഇന്നുവൈകുന്നേരം നാല് വരെയായിയുന്നു രഞ്ജിത്തിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്. എന്നാൽ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായതും രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതിയും പരിഗണിച്ച് നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് പോലീസ് കോടതി മുമ്പാകെ ഹാജരാക്കുകയായിരുന്നു.

Leave a Reply