
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് വൈകീട്ട് മുതൽ 48 മണിക്കൂർ മദ്യവിൽപ്പനയുണ്ടാകില്ല. വ്യാഴാഴ്ച വൈകീട്ടു വരെയാണ് മദ്യവിൽപ്പനയ്ക്ക് നിരോധനമുള്ളത്. മേയ് നാലിന് വോട്ടെണ്ണൽ ദിനത്തിലും മദ്യവിൽപ്പനയുണ്ടാകില്ല. ഏതെങ്കിലും മണ്ഡലങ്ങളിലോ പോളിങ് ബൂത്തുകളിലോ റീപോളിങ് ആവശ്യമായാൽ റീപോളിങ് നടക്കുന്ന ദിവസം ആ മേഖലകളിലും െ്രെഡ ഡേയായിരിക്കും.
വ്യക്തികൾ മദ്യം സംഭരിച്ചുവെക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള നിയമവിരുദ്ധമായ മദ്യക്കടത്ത് തടയാൻ അതിർത്തികളിൽ കർശന പരിശോധന നടത്തും. എക്‌സൈസ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ എക്‌സൈസ് കമ്മീഷണർക്കും പോലീസിനും നിർദ്ദേശം നൽകിയതായും അറിയിച്ചിട്ടുണ്ട്.

Leave a Reply