പാലക്കാട് ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആന  പാപ്പാനെ ചവിട്ടിക്കൊന്നു

Photo courtesy: Asianet

പാലക്കാട്. കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. പാപ്പാൻ രാമൻ ആണ് മരിച്ചത്. കൊല്ലങ്കോട് ഗോവിന്ദൻ കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. പകൽ ശീവേലിക്കിടെയാണ് തെക്കും ഭാഗം ദേശം എഴുന്നെള്ളിച്ച ആന ഇടഞ്ഞത്.

വിരണ്ടോടിയ ആന വീടുകളിലേക്ക് ഓടാൻ ശ്രമിച്ചപ്പോൾ തളയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ പത്തിരിപ്പാല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading