
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ ഹോം വോട്ടിംഗ് നടപടികൾ പൂർത്തിയായി. 19598 പേർ ഹോം വോട്ടിങ് രേഖപ്പെടുത്തി. 13 നിയോജകമണ്ഡലങ്ങളിലായി വോട്ടർപട്ടികയിൽ 85 വയസ് പൂർത്തിയായവർ, ഭിന്നശേഷി മാർക്ക് ചെയ്തതും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളതുമായ വോട്ടർമാർ എന്നിവർക്ക് അപേക്ഷിച്ച പ്രകാരമുള്ള ഹോം വോട്ടിങ് സംവിധാനമാണ് ജില്ലയിൽ നടപ്പിലാക്കിയത്. ജില്ലയിൽ ആകെ റിസർവ് ഉൾപ്പെടെ 192 ടീമുകളാണ് ഹോം വോട്ടിംഗിനായുണ്ടായത്.

Leave a Reply