
തൃശൂർ. തേക്കിൻകാട് മൈതാനിയിൽ നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ച പ്രതിയെ തൃശൂർ ഈസ്റ്റ് പോലീസ് പിടികൂടി. കൊല്ലം പുനലൂർ സ്വദേശി സുഭാഷ് (35) ആണ് പിടിയിലായത്.
മാർച്ച് 22ന് ആയിരുന്നു കാട്ടൂർ സ്വദേശിയുടെ ഓട്ടോറിക്ഷ മോഷണം പോയത്. തുടർന്ന് ഇയാൾ തൃശൂർ ഈസ്റ്റ് പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ചിത്രം ലഭിക്കുകയും പത്തനാപുരത്ത് നിന്നും ഇയാളെ പിടികൂടുകയുമായിരുന്നു.

Leave a Reply