
പട്ടിക്കാട്. ദേശീയപാത ചുവന്നമണ്ണിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. മണിയൻകിണർ സ്വദേശികളായ പൊന്മല, ഷണ്മുഖൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് അപകടമുണ്ടായത്. ദേശീയപാത മുറിച്ചു കിടക്കാൻ ശ്രമിക്കുകയായിരുന്ന സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ വന്ന് ഇടിച്ചാണ് അപകടമുണ്ടായത്.

Leave a Reply