
കോഴിക്കോട്: കൊയിലാണ്ടിയിൽ ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 28 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചയാണ് അപകടം ഉണ്ടായത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് പോയ പോലീസുകാർ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽ പെട്ടത്.
ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് സൂചന. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും ഡ്രൈവർമാർ ക്യാബിനുള്ളില്‍ കുടുങ്ങിപ്പോയി.
തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനങ്ങള്‍ പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അപകടത്തെത്തുടർന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.

Leave a Reply