ഗൾഫിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ റദ്ദാക്കി

ന്യൂഡൽഹി. ഗൾഫ് മേഖലകളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി. ഓണം, ക്രിസ്മസ് പരീക്ഷകളിലെ മാനദണ്ഡമനുസരിച്ച് ബോണസ് മാർക്ക് കൂടി നൽകി ഫലം പ്രസിദ്ധീകരിക്കും. പ്ലസ് ടുവിന് പ്ലസ് വൺ അന്തിമഫലം മാനദണ്ഡമാക്കും. പശ്ചിമേഷ്യൻ സംഘർഷം അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാകും പരീക്ഷ റദ്ദാക്കൽ സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുന്നത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading