കരിപ്പക്കുന്ന് ഓർത്തഡോക്സ് പള്ളി നിർമ്മിച്ച് നൽകിയ വീടിൻ്റെ താക്കോൽ കൈമാറി

പട്ടിക്കാട്. കരിപ്പക്കുന്ന്  മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച്  ഇടവക നിർമ്മിച്ച് നൽകിയ വീടിൻ്റെ കൂദാശയും താക്കോൽ ദാനവും നടത്തി. പട്ടിക്കാട് ചാണോത്ത് പുളിക്കകുടിയിൽ സണ്ണിക്കും കുടുംബത്തിനുമാണ് ഭവനം നിർമ്മിച്ച് നൽകിയത്.

ഇടവക വികാരി ഫാ. ജോൺ ജോർജ്, ഫാ. വർഗ്ഗീസ് വാലയിൽ എന്നിവർ കൂദാശ കർമ്മങ്ങൾക്ക് നേതൃത്വം നൽകി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനു വർഗ്ഗീസ്, വാർഡ് മെമ്പർ സാവത്രി സദാനന്ദൻ, ട്രസ്റ്റി ഷിജോ പി ചാക്കോ, സെക്രട്ടറി സിന്റോ പ്ലാപ്പിള്ളി, മാനേജിഗ് കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading