പടക്കം പൊട്ടിത്തെറിച്ച് മരണം; അപകടം യൂട്യൂബ് വീഡിയോ അനുകരിക്കാൻ ശ്രമിക്കുന്നതിനിടെ

കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയില്‍ വിഷു ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിത്തെറിച്ച്‌ കൊയിലാണ്ടി കൊരയങ്ങാട് തെരുവില്‍ അദ്വൈത് (16) ആണ് മരിച്ചത്. പടക്കം സ്റ്റീല്‍ പാത്രത്തില്‍ വെച്ച്‌ പൊട്ടിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. യൂട്യൂബില്‍ നോക്കിയാണ് അദ്വൈതും സുഹൃത്തുക്കളും ഈ മാതൃക അനുകരിക്കാൻ ശ്രമിച്ചത്. ക്ഷേത്ര മൈതാനത്ത് വെച്ചായിരുന്നു സംഭവം. പ്ലസ് വണ്‍ വിദ്യാർഥിയായിരുന്നു അദ്വൈത്.

പടക്കം കയ്യിലിരുന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു ആദ്യം വന്ന വാർത്തകള്‍. സ്ഫോടനത്തിന്റെ ആഘാതത്തില്‍ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോള്‍ താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

സംഭവത്തില്‍ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉപയോഗിച്ച പടക്കത്തിന്റെ തീവ്രതയെക്കുറിച്ചും അപകടത്തിന്റെ കൃത്യമായ കാരണത്തെക്കുറിച്ചും പോലീസ് പരിശോധിച്ചുവരികയാണ്. പടക്കങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും കുട്ടികളെ പടക്കം പൊട്ടിക്കാൻ ഒറ്റയ്ക്ക് വിടരുതെന്നും അധികൃതർ കർശന നിർദ്ദേശം നല്‍കി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading