
എരുമപ്പെട്ടി. ചാവക്കാട് – വടക്കാഞ്ചേരി സംസ്ഥാനപാതയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. മലപ്പുറം സ്വദേശികളായ കൊട്ടാരപറമ്പിൽ ഷൗക്കത്തലി(45), ഭാര്യ മുബീന(37), മക്കളായ ഫാത്തിമ ജന്ന(3), മുഫ്ലിഹ്(10) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കാഞ്ഞിരക്കോട് തോട്ടുപാലം ടർഫിന് സമീപം വെച്ച് നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടകാരണം വ്യക്തമല്ല.

Leave a Reply