തിരുവനന്തപുരത്ത്  സഹോദരങ്ങൾ ചേർന്ന് യുവാവിനെ മർദ്ദിച്ച് കൊന്നു

തിരുവനന്തപുരം. വിഴിഞ്ഞത്ത് സഹോദരങ്ങൾ ചേർന്ന് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. തിരുവല്ലം വണ്ടിത്തടം സ്വദേശി സുമൻ ആണ് മരിച്ചത്. സംഭവത്തിൽ സഹോദരങ്ങളായ അച്ചു എസ് ബാബു, സൂര്യജിത്ത് അനന്ദു എന്നിവരെ പോലീസ് പിടികൂടി. ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം.

രാത്രി 12:45 ന് ആണ് സംഘർഷം നടന്നത്. മദ്യപാനത്തിനിടെ ഇവർ പരസ്പരം തർക്കത്തിലായി. തുടർന്ന് ബാറിന് പുറത്തിറങ്ങിയശേഷം യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. സുമനെ ക്രൂരമായി ഇരുവരും മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അബോധാവസ്ഥയിലായ യുവാവിനെ റോഡിലിട്ട് ചവിട്ടുകയും മുഖത്ത് ഇടിക്കുന്നതും  ചെയ്തു.

സംഭവം അറിഞ്ഞ് വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി പരിക്കേറ്റ സുമനെ വിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading