വിലങ്ങന്നൂർ സെൻ്റ് ജോർജ് മലങ്കര  കത്തോലിക്ക പള്ളിയിൽ വി.ഗീവർഗീസ് സഹദായുടെ തിരുന്നാൾ ആഘോഷിച്ചു

വിലങ്ങന്നൂർ. സെൻ്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ ഇടവക മധ്യസ്ഥനായ പള്ളിയിൽ വി.ഗീവർഗീസ് സഹദായുടെ തിരുന്നാൾ ആഘോഷിച്ചു. ഏപ്രിൽ 23ന് രാവിലെ 8.30 ന് പ്രഭാത പ്രാർത്ഥനയോടെ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി.

ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാദർ കുര്യാക്കോസ് മുളകുകൊടി, ഫാദർ മാത്യു മുട്ടത്താൻ, ഫാദർ കുര്യാക്കോസ് കുടിലിൽ എന്നിവർ കാർമ്മികത്വം വഹിച്ചു. തുടർന്ന് പ്രദക്ഷിണവും സമാപനാശീർവാദവും സ്നേഹവിരുന്നും ഉണ്ടായിരുന്നു.

വൈകിട്ട് 7 മണിക്ക് കോഴിക്കോട് സങ്കീർത്തന അവതരിപ്പിക്കുന്ന നാടകം അരങ്ങേറും.  ഏപ്രിൽ 25 ന് ഭക്തസംഘടനകളുടെ വാർഷികവും നടക്കും. ഇതോടെ ഒരാഴ്ച നീണ്ടുനിന്ന തിരുനാൾ ആഘോഷ പരിപാടികൾക്ക് സമാധാനമാകും. ഏപ്രിൽ 21ന് ചെന്നായ്പാറ കുരിശടിയിൽ നടന്ന പെരുന്നാളിലും ഏപ്രിൽ 22ന് വൈകുന്നേരം ചെന്നായ് പാറ കുരിശടിയിലേക്ക് നടന്ന പ്രദക്ഷിണത്തിലും നിരവധി പേർ  പങ്കെടുത്തിരുന്നു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading