
തുരുവനന്തപുരം. സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലേയ്ക്ക് ഉയർന്ന സാഹചര്യത്തിൽ സൂര്യാതപമേറ്റ് ഒരാൾ മരിച്ചു. നിരവധിപേർക്ക് പൊള്ളലേറ്റു. കണ്ണൂർ സ്വദേശി എം.വി സനൽകുമാർ എന്ന 37 വയസ്സുകാരനാണ് സൂര്യാതപമേറ്റ മരിച്ചത്. കിണർ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു.
മലപ്പുറത്ത് മൂന്ന് കുട്ടികൾക്ക് സൂര്യാതപമേറ്റിട്ടുണ്ട്. വീടിന്റെ മുറ്റത്ത് കളിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. വലറിലും കൈയ്യിലും പൊള്ളലേറ്റ പാടുകളുണ്ട്. നാദാപുരത്ത് അങ്കണവാടി അധ്യാപികയ്ക്ക് സൂരാതപമേറ്റു. വലതുകൈക്ക് പൊള്ളലേറ്റ് കറുത്ത പാട് രൂപപ്പെട്ട നിലയിലാണ്. കൂത്താട്ടുകുളത്ത് ഇതരസംസ്ഥാന തൊഴിലാളിക്കും മട്ടന്നൂരിൽ തടിമിൽ തൊഴിലാളിക്കും പൊള്ളലേറ്റതായി റിപ്പോർട്ടുണ്ട്.
സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സെൽഫ് ലോക്ഡൗൺ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Leave a Reply