
ചാലക്കുടി. ആറ് ദിവസമായി അടച്ചിട്ടിരുന്ന ചാലക്കുടി പാലം തുറന്നു. ഇന്നലെ വൈകീട്ടാണ് തുറന്നത്. ഇതോടെ പ്രദേശത്ത് അനുഭവപ്പെട്ടിരുന്ന ഗതാഗതക്കുരുക്കിന് ആശ്വാസമായി. തൃശൂർ ഭാഗത്തേക്കുള്ള പഴയ പാലമാണ് ബലപരിശോധനയ്ക്കുവേണ്ടി അടച്ചത്. പരിശോധന പൂർത്തിയായതിനെ തുടർന്നാണ് പാലം തുറന്നത്.
അടുത്ത ദിവസം പാലത്തിന്റെ ബെയറിംഗുകൾ മാറ്റുന്ന പണികൾ ആരംഭിക്കും. ഇതിനായി പാലം 20 ദിവസം അടച്ചിടേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. മഴക്കാലത്തിന് മുൻപ് പണി തീരുമെന്നാണ് പ്രതീക്ഷ.

Leave a Reply