
തൃശ്ശൂർ. പൂരത്തോടനുബന്ധിച്ച് തൃശ്ശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും എപ്രിൽ 26, 27 തിയതികളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പൊതു നിർദ്ദേശങ്ങൾ
സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വടക്കുംനാഥ ക്ഷേത്ര പരിസരത്തും 25.04.2026 ശനിയാഴ്ച അർദ്ധരാത്രി മുതൽ 27.04.2026 തിങ്കൾ പകൽപൂരം കഴിയുന്നതുവരെ വാഹന പാർക്കിംഗ് അനുവദിക്കുന്നതല്ല.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി, അത്യാവശ്യഘട്ടങ്ങളിലൊഴികെ പൊതുജനങ്ങൾ സ്വകാര്യ വാഹനങ്ങളിൽ നഗരത്തിലേക്ക് വരുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.
എറണാകുളത്ത് നിന്ന് തൃശ്ശൂരിലേക്ക്: പാലിയേക്കര ടോൾ പ്ലാസ വഴി വരുന്ന എല്ലാ വാഹനങ്ങളും തലോർ ബൈപ്പാസിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തലോർ – ഒല്ലൂർ – കുരിയച്ചിറ – മുണ്ടുപാലം – ശക്തൻ വഴി തൃശൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.
തൃശ്ശൂരിൽ നിന്ന് എറണാകുളത്തേക്ക്: മനോരമ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മുണ്ടുപാലം – കരിയച്ചിറ – ഒല്ലൂർ വഴി തലോർ ബൈപ്പാസിൽ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്ക് പോകേണ്ടതാണ്.
മാന്ദാമംഗലം, പുത്തൂർ, വലക്കാവ് ഭാഗങ്ങളിൽ നിന്ന്: മാർ അപ്രേം ജൂബിലി മിഷൻ റോഡിലൂടെ വന്ന് മിഷ്യൻ ക്വാട്ടേഴ്സ് – ശക്തൻ വഴി തൃശൂർക്ക് പോകേണ്ടതാണ്.
കോഴിക്കോട് ഭാഗത്തേക്ക്: ഈസ്റ്റ്
ഫോർട്ട് എത്തി വലത്തേക്ക് തിരിഞ്ഞ് ഗുരുവായൂർ, പട്ടാമ്പി, കോഴിക്കോട് ഭാഗത്തേക്കും ഇടത്തോട്ട് തിരിഞ്ഞ് ശക്തൻ വഴിയും തൃശൂർക്ക് പോകേണ്ടതാണ്. തൃശ്ശൂരിലേക്ക് വരുന്ന ബസുകൾ പുളിക്കൻ മാർക്കറ്റ് സെൻററിൽനിന്നും ഇടത്തോട്ട് തിരിഞ്ഞ് നെല്ലിക്കുന്ന്, മാർ അപ്രേം, ഫാത്തിമനഗർ, ITC ജംഗ്ഷൻ, ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, ‘കാട്ടൂക്കാരൻ ജംഗ്ഷൻ, ശവക്കോട്ട, ഫാത്തിമനഗർ ജംഗ്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്.
വടക്കൻ, പടിഞ്ഞാറൻ മേഖലകൾ:
കോഴിക്കോട്, ഗുരുവായൂർ, കന്ദംകുളം, അടാട്ട് ഭാഗങ്ങളിൽ നിന്ന്: ലുലു ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് അയ്യന്തോൾ വഴി വെസ്റ്റ് ഫോർട്ടിൽ സർവ്വീസ് അവസാനിപ്പിക്കണം. പടിഞ്ഞാറേക്കോട്ട, അയ്യന്തോൾ സിവിൽ ലൈൻ, അയ്യന്തോൾ ഗ്രൗണ്ട്. ലുലു ജംഗ്ഷൻ വഴി തിരികെ പോകേണ്ടതാണ്.
വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി (പടിഞ്ഞാറേ കോട്ട വഴി):
വെസ്റ്റ് ഫോർട്ടിൽ നിന്ന് കാൽവരി റോഡ് വഴി തിരിഞ്ഞ് തോപ്പിൻ മൂല, നേതാജി ഗ്രൗണ്ട് പരിസരം മുതൽ വെസ്റ്റ് ഫോർട്ട് വരെയുള്ള ഭാഗത്ത് റൂട്ട് അവസാനിപ്പിച്ച് തിരികെ പടിഞ്ഞാറേക്കോട്ട വഴി സർവ്വീസ് നടത്തേണ്ടതാണ്.

Leave a Reply