ഇടുക്കിയിൽ അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം; രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

ഇളയ മകൻ സജി

ഇടുക്കി. നെടുങ്കണ്ടത്ത് പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീടിന്റെ പരിസരത്ത് നടത്തിയ പരിശോധനയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരെ കുറെ നാളുകളായി കാണാനില്ലായിരുന്നു. ഇരുവരെയും കൊന്ന് കുഴിച്ചുമൂടിയതായാണ് പോലീസിൻറെ സംശയം.

സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തിരിച്ചറിയാൻ പറ്റാത്ത വിധമാണ് മൃതദേഹങ്ങളുള്ളത്. രണ്ട് മൃതദേഹങ്ങൾക്കും ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. കാണാതായ മറിയക്കുട്ടിയുടെയും റെജിയുടെയും മൃതദേഹമാണോ ഇതെന്ന് ഉറപ്പിക്കാൻ പോസ്റ്റുമോർട്ടം പരിശോധന വേണമെന്നും പോലീസ് പറഞ്ഞു.

ഇരുവരെയും കാണാതായപ്പോൾ നാട്ടുകാർ ഇളയ മകനോട് വിവരം തിരക്കിയിരുന്നു. ഇയാളുടെ പരസ്പര വിരുദ്ധമായ മറുപടിയിൽ സംശയം നാട്ടുകാർക്ക് തോന്നി. ഈ വിവരം അറിഞ്ഞ മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മേരിക്കുട്ടിയുടെ ഇളയ മകൻ സജിയെ കാണാനില്ലെന്നും കണ്ടുകിട്ടുന്നവർ പൊലീസിനെ വിവരമറിയിക്കണമെന്ന് ഇടുക്കി എസ്പി അറിയിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading