
തൃശൂർ. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മികച്ച പുലിക്കളി കലാകാരനെയാണ് തൃശൂരിന് നഷ്ടമായത്. വെടിക്കെട്ട് അപകടത്തിൽ 90 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന രാഗേഷ് (29) ഇന്നലെയാണ് മരിച്ചത്.
വിയ്യൂർ യുവനജസംഘം പുലിക്കളി ടീമിൽ അംഗമായിരുന്നു രാഗേഷ്. യുഎഇയിൽ നടന്ന ഗൾഫ് മലയാളി പൂരത്തിലും വിവിധ ആഘോഷങ്ങളിലും പുലിവേഷം കെട്ടിയിട്ടുണ്ട് അദ്ദേഹം. സ്‌ഫോടനം നടന്ന ദിവസം ആലുവയിൽ പുലിക്കളിക്ക് പോകാനിരുന്നതാണ്. മൂന്ന് മണിക്ക് ഭക്ഷണം കഴിക്കാൻ വീട്ടിൽ എത്തുമെന്നും അറിയിച്ചിരുന്നു. എന്നാൽ അപകടത്തിൽ രാഗേഷിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
കുണ്ടന്നൂർ ചീരാത്ത് രാജൻ – രാജലക്ഷ്മി ദമ്പതികളുടെ മകനാണ്.

Leave a Reply