
തൃശ്ശൂർ. കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ മൂത്ത സഹോദരൻ അനോഷിൻ്റെ ആരോഗ്യനില തൃപ്തികരം എന്ന് റിപ്പോർട്ട്. അനോഷിനെ നാളെ ഡിസ്ചാർജ് ചെയ്യും. കുട്ടി നടന്ന് തുടങ്ങിയതായും ശ്വാസ തടസ്സങ്ങൾ മാറിയതായും ഡോക്ടർമാര്‍ അറിയിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അനോഷ്. അതേസമയം സഹോദരൻ മരിച്ച വിവരം ഇന്നലെയാണ് അനോഷിനെ അറിയിച്ചത്.
കഴിഞ്ഞ 19നാണ് അനോഷിനും ആൻജോയ്ക്കും വീട്ടിൽ ഉറങ്ങുന്നതിനിടെ ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിൻ്റെ കടിയേറ്റത്.

Leave a Reply