
തൃശ്ശൂർ. ആനക്കല്ലിലെ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അവിണിശേരി സ്വദേശി ഉണ്ണിമായ (30) ആണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടര മണിയോടെ ആയിരുന്നു സംഭവം. തൃശ്ശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഉണ്ണിമായ ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ ഭർത്താവുമായി വഴക്കുണ്ടായിരുന്നു. തുടർന്ന് ഭർത്താവിൻ്റെ അമ്മയും മറ്റും വന്നു നോക്കുമ്പോൾ ഉണ്ണിമായ മുറിയിൽ ചലനമറ്റ് കിടക്കുന്നതാണ് കണ്ടത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭർത്താവ് ശിവപ്രസാദിനെ നെടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ഉണ്ണിമായയുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply