
എറണാകുളം. പെൺസുഹൃത്തുമായുള്ള വിവാഹത്തെ എതിർത്തതിന് പിതൃസഹോദരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പോലീസിന്റെ പിടിയിൽ. അഭിജിത്ത് (32) ആണ് പോലീസിന്റെ പിടിയിലായത്. പെൺസുഹൃത്തുമായുള്ള വിവാഹത്തെ വല്യച്ഛൻ എതിർത്തതാണ് യുവാവിനെ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വല്യച്ഛൻ സ്‌കൂട്ടറിൽ പോകുമ്പോൾ പട്ടാപ്പകൽ അഭിജിത്ത് കാർ കൊണ്ടുവന്ന് പിന്നിൽ ഇടിക്കുകയായിരുന്നു. വലിയ ആഘാതത്തോടെയാണ് യുവാവ് കാർ ഇടിപ്പിക്കുന്നത്. ഇതോടെ മധ്യവയസ്‌കൻ സ്‌കൂട്ടറിൽ നിന്ന് തെറിച്ച് വീഴുന്നതും വിഡിയോയിൽ കാണാം. വിവാഹ മോചിതയായ പെൺസുഹൃത്തിനെ കല്യാണം കഴിക്കണമെന്ന ആഗ്രഹം അഭിജിത്ത് വീട്ടിൽ പറഞ്ഞെങ്കിലും വല്യച്ഛൻ വലിയ എതിർപ്പ് ഉയർത്തുകയായിരുന്നു.

Leave a Reply