ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം

ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മേയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. 1886 മേയ് ഒന്നിനാണ് എട്ടുമണിക്കൂർ ജോലിയും വിശ്രമവും ആവശ്യപ്പെട്ട് അമേരിക്കയിൽ മൂന്നു ലക്ഷത്തോളം തൊഴിലാളികൾ പണിമുടക്കിയത്.

തുടർന്ന്, മേയ് നാലിന് ചിക്കാഗോ നഗരത്തിലെ ഹേ മാർക്കറ്റ് ചത്വരത്തിൽ സമാധാനപരമായി പ്രകടനം നടത്തിയിരുന്ന തൊഴിലാളികൾക്ക് നേരെയുണ്ടായ ബോംബാക്രമണത്തിലും പൊലീസ് വെടിവയ്പിലും നിരവധി പേർ കൊല്ലപ്പെട്ടു. തൊഴിലിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനും ജീവിതസാഹചര്യങ്ങൾ നേടുന്നതിനുമായി നടത്തിയ പോരാട്ടത്തിലുണ്ടായ ആ ജീവത്യാഗത്തിന്റെ സ്മരണയ്ക്കായി 1890 മുതലാണ് അന്താരാഷ്ട്ര തൊഴിലാളി ദിനം ഔദ്യോഗികമായി ആചരിക്കാൻ ആരംഭിച്ചത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading