
പട്ടിക്കാട്. കൃഷിഭവനിൽ നാളിതു വരെ അഗ്രിസ്റ്റാക്ക് രജിസ്ട്രേഷൻ ചെയ്യാത്ത പി.എം. കിസാൻ ആനുകൂല്യം ഉൾപ്പെടെ വാങ്ങിക്കുന്ന കർഷകർ അഗ്രിസ്റ്റാക്ക് രജിസ്ട്രേഷൻ ചെയ്യേണ്ടതാണെന്ന് പാണഞ്ചേരി കൃഷി ഓഫീസർ അറിയിച്ചു. മറ്റ് കാർഷിക ആനുകൂല്യങ്ങൾക്കും അഗ്രിസ്റ്റാക്ക് രജിസ്‌ട്രേഷൻ നിർബന്ധമാണ്. മുൻപ് രജിസ്റ്റർ ചെയ്തവർ ഇപ്പോൾ ചെയ്യേണ്ടതില്ല.
ആവശ്യമായ രേഖകൾ
▫️ആധാർ കാർഡ്
▫️ബാങ്ക് പാസ്സ്‌ബുക്ക്
▫️ഭൂനികുതി രസീത്
▫️ആധാർ ലിങ്ക്ഡ് ഫോൺ
▫️റേഷൻ കാർഡ്
അക്ഷയ വഴിയും ചെയ്യാവുന്നതാണ്. അവസാന തിയ്യതി 2026 മെയ് 15.

Leave a Reply