
പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കൊമ്പഴ വാർഡിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി ചാക്കോച്ചൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് മാത്യു നൈനാൻ മുഖ്യാതിഥിയായിരുന്നു. വാണിയംപാറ ആശുപത്രി മുതൽ വാണിയംപാറ സ്കൂൾ വരെയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഡോക്ടർ ബിന്ദു മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ആവശ്യകതയെ കുറിച്ച് ക്ലാസ് എടുത്തു. ആശാവർക്കർമാർ, വാർഡ് വികസന സമതി അംഗങ്ങൾ, സാനിറ്റേഷൻ കമ്മറ്റി അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Leave a Reply