
തൃശൂർ: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേൽക്കുന്ന 18നു രാവിലെ 10നു കെപിസിസിയുടെ ആഹ്വാനപ്രകാരം ജില്ലയിൽ ഉടനീളം വിജയാഹ്ലാദപ്രകടനം നടത്തുമെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. ജില്ലയിലെ മുഴുവൻ മണ്ഡലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ പ്രകടനവും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും സന്തോഷം പങ്കുവയ്ക്കും. പൊതുജനങ്ങൾക്കു കാണാനായി സത്യപ്രതിജ്ഞാ ചടങ്ങ് ഡിസിസിയിൽ ഒരുക്കുന്ന എൽഇഡി സ്‌ക്രീനിൽ തൽസമയം സംപ്രേഷണം ചെയ്യുമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

Leave a Reply