നിയമസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു; പതിനാറാം നിയമസഭ നിലവിൽ വന്നു

തിരുവനന്തപുരം. 2026 ലെ കേരളാ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിൽ രാവിലെ 9ന് എംഎൽഎ മാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രോ ടേം സ്പീക്കർ ജി സുധാകരൻ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്. വി ഇ അബ്ദുൾ ഗഫൂർ ആദ്യവും സേവ്യർ ചിറ്റിലപ്പിള്ളി അവസാനവുമായി സത്യപ്രതിജ്ഞ ചെയ്ത് രജിസ്റ്ററിൽ ഒപ്പ് വച്ച് പതിനാറാം നിയമസഭയിലെ അംഗങ്ങളായി ചുമതലയേറ്റു.

ഫൈസൽ ബാബു, മാണി സി കാപ്പൻ, ഡോ. മാത്യു കുഴൽനാടൻ, സന്ദീപ് വാര്യർ, ഷിബു ബേബി ജോൺ, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, രമേഷ് പിഷാരടി എന്നിവർ ഇംഗ്ലീഷിലും, എ കെ എം അഷറഫ് കന്നഡയിലും, എഫ് രാജ തമിഴിലും മറ്റംഗങ്ങൾ മലയാളത്തിലുമാണ് സത്യവാചകം ചൊല്ലിയത്.

പ്രോ ടേം സ്പീക്കറായി സഭ നിയന്ത്രിച്ച ജി സുധാകരൻ മേയ് 20ന് ലോക്ഭവനിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. 22നാണ് നിയമസഭ സ്പീക്കർ തിരഞ്ഞെടുപ്പ്. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading