മൈസൂരിൽ വാഹനാപകടം; തൃശൂർ സ്വദേശിനിയായ നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു

എരുമപ്പെട്ടി: മൈസൂരില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ വരവൂർ സ്വദേശിനിയായ നഴ്സിംഗ് വിദ്യാർഥിനി മരിച്ചു. വരവൂർ കുമരപ്പനാലില്‍ കുന്നത്ത് വീട്ടില്‍ സുരേന്ദ്രന്റെ മകള്‍ ആര്യയാണ് (18)മരിച്ചത്.

മൈസൂർ ആദി ചുഞ്ചനഗിരി മെഡിക്കല്‍ കോളജിലെ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിയാണ് ആര്യ. ചൊവ്വാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.

കോളജില്‍ നിന്ന് പിതാവിനോടൊപ്പം കാറില്‍ നാട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാറില്‍ എതിരെ വന്നിരുന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു.

പിതാവ് സുരേന്ദ്രനും പരിക്ക് പറ്റിയിട്ടുണ്ടെങ്കിലും സാരമുള്ളതല്ല. കോളജിലെ ഭക്ഷണവും താമസവും ശരിയായ രീതിയിലല്ലാത്തതിനെ തുടർന്ന് പഠനം അവസാനിപ്പിച്ച്‌ പിതാവിനോടൊപ്പം വീട്ടിലേക്ക് വരുകയായിരുന്നു ആര്യ. സംസ്കാരം പിന്നീട് നടക്കും. മാതാവ്: സിനി. സഹോദരൻ: ആകാശ്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading