
കുതിരാൻ. ദേശീയപാത വാണിയംപാറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. രാവിലെ 9 മണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ മൂന്നുവരി പാതയെ ഒറ്റവരിയായി കടത്തിവിടുന്ന ഭാഗത്താണ് അപകടമുണ്ടായത്. ടോറസ് ലോറിയുടെ ഇടതുവശത്തുകൂടി കടക്കാൻ ശ്രമിച്ച കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ കാർ സമീപത്തെ കോൺക്രീറ്റ് ഭിത്തിയിലും ഇടിച്ചു. കാറിൻ്റെ എയർബാഗ് പ്രവർത്തിച്ചതിനാൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചാലക്കുടി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.
ദേശീയപാത അടിപ്പാത നിർമ്മാണത്തിനായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ഭാഗത്ത് അപകടങ്ങൾ പതിവാകുന്നതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്തെ അശാസ്ത്രീയ ഗതാഗത നിയന്ത്രണം കൂടുതൽ അപകടങ്ങൾക്ക് വഴിയൊരുക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

Leave a Reply