തൃശൂരിൽ കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ

തൃശൂർ: കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. നിരവധി ക്രിമിനൽക്കേസിലെ പ്രതിയും ഇരിങ്ങാലക്കുട പൊലീസ് സ്‌റ്റേഷൻ റൗഡിയുമായ വേളൂക്കര സ്വദേശിയാണ് സലോഷിനെയാണ് (29) തൃശൂർ റൂറൽ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ ജയിലിലെത്തിച്ച് ഉത്തരവ് നടപ്പിലാക്കി. ഒരു വർഷത്തേക്കാണ് തടവ്.

തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന് നൽകിയ ശുപാർശയിൽ തൃശൂർ ജില്ലാ കലക്ടർ ശിഖാ സുരേന്ദ്രനാണ് കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. സലോഷ് ഇരിങ്ങാലക്കുട, കാട്ടൂർ, കോഴിക്കോട് വെളളയിൽ എന്നിങ്ങനെ പൊലീസ് സ്‌റ്റേഷനുകളിലായി ആറ് വധശ്രമ കേസിലും നാല് അടിപിടികേസിലും അടക്കം ആകെ പത്ത് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading