
ചാലക്കുടി. ദേശീയപാത ചാലക്കുടിയിൽ പഴയ പാലത്തിന്റെ പണികൾ അവസാനഘട്ടത്തിൽ. മെയ് 9നാണ് ബെയറിംഗുകൾ മാറ്റാൻ പാലം അടച്ചത്. മെയ് 29നുള്ളിൽ പണികൾ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ പണികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ പാലം തുറക്കാൻ ഒരാഴ്ചകൂടി വേണ്ടിവരുമെന്നാണ് നിഗമനം.
കിഴക്കുഭാഗത്തെ എക്‌സാപാൻഷൻ ജോയിന്റുകളുടെ അവസാനത്തെ നാലെണ്ണത്തിന്റെ അറ്റകുറ്റപ്പണികളാണ് ഇപ്പോൾ നടക്കുന്നത്. പണി പൂർത്തിയാക്കി ഇന്ന് കോൺക്രീറ്റ് ചെയ്യും.

Leave a Reply