പഞ്ചായത്ത് അടിയന്തര പ്രമേയം;  ജില്ലാ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ചുവന്നമണ്ണിൽ സന്ദർശനം നടത്തി

പട്ടിക്കാട്. ചുവന്നമണ്ണിൽ പെഡസ്റ്റൽ അണ്ടർ പാസ് നിർമ്മിക്കണമെന്ന പഞ്ചായത്ത് ഭരണ സമിതിയുടെ അടിയന്തര പ്രമേയത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ജില്ലാ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സ്ഥലം സന്ദർശിച്ചു. പീച്ചി പോലീസും, പാണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പരിശോധന നടത്തിയത്. ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകുന്നതിന് വേണ്ടിയാണ് സംയുക്ത പരിശോധന നടത്തിയത്.

പെഡസ്റ്റൽ അണ്ടർ പാസ് (പിയുപി) നിർമ്മിക്കുക, സർവ്വീസ് റോഡുകളുടെ പണികൾ പൂർത്തിയാക്കുക, തെരുവ് വിളക്കുകൾ സ്ഥാപിക്കുക എന്നീ വിഷയങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ചാക്കോച്ചൻ, മെമ്പർമാരായ സോഫി ജിജി, ഡീനാ മോൾ, പഞ്ചായത്ത് സെക്രട്ടറി ഡോക്ടർ ബിന്ദു, രാഷ്ട്രീയ പ്രവർത്തകർ, ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading