
തെക്കുംപാടം. കോരംകുളം ശ്രീ മഹാവിഷ്ണു ധർമ്മശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം 2026 ജൂൺ 20,21,22 ദിവസങ്ങളിൽ ആഘോഷിക്കും. തന്ത്രി ബ്രഹ്മശ്രീ പാലക്കാട്ടിരി നാരായണൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും.
20ന് ലക്ഷാർച്ചന. വൈകീട്ട് കല്ലിടുക്ക് ശ്രീകല നൃത്തവിദ്യാലത്തിലെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങൾ, 21ന് സമ്പൂർണ്ണ നാരായണീയ പാരായണം. വൈകിട്ട് ശുദ്ധിക്രിയകൾ, പാതിരക്കുന്ന് നീലകണ്ഡൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ സർപ്പ ബലി. 22ന് പ്രതിഷ്ഠാദിനത്തിൽ വിശേഷാൽ പൂജകൾ, നിറമാല, നവകം, പഞ്ചഗവ്യം. 25 കലശം, ശ്രീഭുതബലി, സോപാന സംഗീതം, മഹാപ്രസാദഊട്ട്. വൈകീട്ട് ചുറ്റുവിളക്ക്, കിഴകൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരി മേളത്തോടുകുടിയ ആന എഴുന്നള്ളിപ്പിന് പൂതൃകോവിൽ പാർത്ഥസാരഥി തിടമ്പേറ്റുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Leave a Reply