
മണ്ണുത്തി. കൊഴുക്കുള്ളിയിൽ ഇന്ന് രാവിലെയുണ്ടായ മിന്നൽ ചുഴലിയിൽ വീടുകളുടെ മേൽക്കൂര പറന്നുപോയി. റോഡിലേയ്ക്ക് വീണ മേൽക്കൂര നീക്കം ചെയ്തുവരുന്നു. മരങ്ങൾ റോഡിലേയ്ക്കും വീടുകൾക്ക് മുകളിലേയ്ക്കും വീണ് വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. വൈദ്യുതി ലൈനുകളും തകർന്നു. സംഭവത്തിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ല. എംഎൽഎ കെ രാജൻ സ്ഥലത്തെത്തി. അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരങ്ങളും മേൽക്കൂരയുടെ അവശിഷ്ടങ്ങളും നീക്കം ചെയ്തുവരുന്നു.

Leave a Reply