സർക്കാർ സ്‌കൂളുകളിൽ നടത്തുന്ന ഡിസിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾകേരള വഴി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/ എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ നടത്തുന്ന ഡിസിഎ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി / തത്തുല്യ യോഗ്യതയുള്ള ആർക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. ജൂൺ 10 മുതൽ http://www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴകൂടാതെ ജൂലൈ 10 വരെയും 60 രൂപ പിഴയോടെ ജൂലൈ 24 വരെയും ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം.

വിദ്യാർഥികൾ ഓൺലൈൺ രജിസ്‌ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾകേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ സ്പീഡ്/ രജിസ്‌റ്റേർഡ് തപാൽ മാർഗം എത്തിക്കണം.

കൂടുതൽ വിവരങ്ങൾക്ക് സ്‌കോൾകേരള വെബ്‌സൈറ്റ് സന്ദർശിക്കാം. അല്ലെങ്കിൽ 04712342950, 2342271, 2342369 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading