
കണ്ണാറ: ഓണത്തിനു വിഷരഹിതവും ഗുണമേന്മയുള്ളതുമായ പച്ചക്കറികൾ എന്ന ലക്ഷ്യത്തോടെ കേരള കാർഷിക സർവകലാശാലയുടെ ‘ഓണച്ചന്ത 2026’ലേക്ക് ആവശ്യമായ പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നതിന് പ്രത്യേക മഴമറ പദ്ധതിക്കു കണ്ണാറയിൽ തുടക്കമായി. കണ്ണാറ വാഴഗവേഷണ കേന്ദ്രത്തിൽ സജ്ജീകരിച്ച പദ്ധതിയുടെ ഉദ്ഘാടനം വെള്ളാനിക്കര കാർഷിക കോളജ് ഡീൻ ഡോ. സജിത റാണി നിർവഹിച്ചു. കാർഷിക സർവകലാശാല വിജ്ഞാന വ്യാപനവിഭാഗം ഡയറക്ടർ ഡോ. ബിനു പി. ബോണി മുഖ്യാതിഥിയായിരുന്നു. വിവിധ പച്ചക്കറി വിളകളുടെ മുന്തിയ ഇനം ഗ്രാഫ്റ്റ് ചെയ്ത തൈകളുടെ നടീൽകർമവും നടന്നു.
കാലവർഷക്കെടുതികളിൽ നിന്നും പച്ചക്കറിവിളകളെ സംരക്ഷിച്ച്, കൃത്യമായ അളവിൽ ഗുണമേന്മയുള്ള വിളവ് ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ആധുനിക രീതിയിലുള്ള മഴമറകൾ ഗവേഷണ കേന്ദ്രത്തിൽ ഒരുക്കിയത്. കണ്ണാറ വാഴഗവേഷണ കേന്ദ്രം മേധാവി ഡോ. ഗവാസ് രാഗേഷ്, കാർഷിക സർവകലാശാല പ്രഫസർ ഡോ. വിമി ലൂയിസ്, മറ്റ് പ്രമുഖ ശാസ്ത്രജ്ഞർ, ഉദ്യോഗസ്ഥർ, തൊഴിലാളികൾ, കർഷകർ എന്നിവരും പങ്കെടുത്തു.

Leave a Reply